കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ സൂചന

Update: 2024-08-22 11:38 GMT

കൊല്‍ക്കത്ത: 31 കാരിയായ കൊല്‍ക്കത്ത ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് സൂചിപ്പിച്ചതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 9ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്രൂരമായ കുറ്റകൃത്യത്തിന് അറസ്റ്റിലായ സഞ്ജയ് റോയ് എന്ന സിവില്‍ വോളണ്ടിയര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

കൊല്‍ക്കത്ത പോലിസിലെ പൗര സന്നദ്ധപ്രവര്‍ത്തകനായ റോയിയാണ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.

ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10 നാണ് സഞ്ജയ് റോയ് അറസ്റ്റിലായത്.

ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കെട്ടിടത്തിലേക്ക് റോയ് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സിബിഐ പരിശോധിച്ചതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് റോയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

അതേസമയം കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ട് സ്വതന്ത്ര വിദഗ്ധരുടെ അന്തിമ അഭിപ്രായത്തിനായി ഏജന്‍സി അയച്ചേക്കും.

Tags:    

Similar News