പ്രവാസികളോടുള്ള അവഗണന: എസ്ഡിപിഐ ജൂണ്‍ 1ന് വഞ്ചനാദിനമായി ആചരിക്കും
പ്രാവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ വഹിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്.
മലപ്പുറം: പ്രവാസികളുടെ കേരളത്തിലേക്കുള്ള തിരിച്ച് വരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ ജൂണ്‍ 1 ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലയില്‍ വഞ്ചനാദിനമായി ആചരിക്കും. പ്രവാസികള്‍ ജന്മനാട്ടിലേക്ക് വരുന്നത് ആഘോഷത്തിനും ഒഴിവ് കാലം ചിലവഴിക്കാനുമല്ല. കൊവിഡ് 19 വ്യാപനം കാരണം ജോലി നഷ്ടപെട്ടും രോഗം ബാധിച്ചുമാണ് വരുന്നത്. അവരുടെ ക്വാറന്റൈന്‍ ചെലവുകള്‍ വഹിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. നേരത്തെ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജമാണന്നും എല്ലാ ചിലവും തങ്ങള്‍ വഹിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ക്വാറന്റൈന്‍ ചെലവുകള്‍ പ്രവാസികളില്‍നിന്നു ഈടാക്കുമെന്ന് പ്രഖ്യാപിച്ച് വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ശക്തമായ പ്രതിഷേധമുണ്ടായതോടെ പിന്നീട് മലക്കം മറിഞ്ഞ് പാവങ്ങള്‍ നല്‍കേണ്ട മറ്റുള്ളവര്‍ നല്‍കണമെന്നാണ് പറയുന്നത്. ഈ അവസ്ഥയില്‍ എങ്ങിനെയാണ് അത് നിര്‍ണ്ണയിക്കുക.
പ്രവാസികളോടും അവരുടെ കുടുംബത്തിനോടും ചെയ്യുന്ന കൊടും വഞ്ചനയാണ്. ഈ നിലപാടില്‍ പ്രതിഷേധിച്ചു നാളെ (ജൂണ്‍ ഒന്നിന്) വഞ്ചനാദിനമായി ആചരിക്കും. 500 കേന്ത്രങ്ങളില്‍ എസ്.ഡി.പി ഐ പ്രതിഷേധം സംഘടിപ്പിക്കും. കറുത്ത ബാഡ്ജ് ധരിച്ച് നടത്തുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാന്‍ മലപ്പുറം ജില്ല സിക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് സി.പി.എ ലത്തീഫ്, ജനറല്‍ സിക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റുമാരായ വി ടി ഇഖ്‌റാമുല്‍ ഹഖ്, അഡ്വ. സാദിഖ് നടുത്തെടി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, ഹംസ, മുസ്ഥഫ പാമങ്ങാടന്‍, സലാം, റഹീസ് പുറത്തൂര്‍ സംസാരിച്ചു.