നൈജീരിയയില്‍ അനധികൃത എണ്ണ ശുദ്ധീകരണശാലയില്‍ സ്‌ഫോടനം;നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

Update: 2022-04-24 10:10 GMT

അബുജ: തെക്കുകിഴക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയില്‍ സ്‌ഫോടനം.സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.സമീപത്തുള്ള വീടുകളിലേയ്ക്കും തീപടര്‍ന്നതായാണ് വിവരം.ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.

തെക്കന്‍ എണ്ണ സംസ്ഥാനങ്ങളായ റിവേഴ്‌സിനും ഇമോയ്ക്കും ഇടയിലുള്ള അനധികൃത സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലിസ് പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് നൈജീരിയ. തെക്കന്‍ മേഖലയില്‍ അനധികൃത എണ്ണശുദ്ധീകരണം സാധാരണയാണ്. പ്രതിദിനം രണ്ട് ബില്യണ്‍ ബാരല്‍ എണ്ണ വരെ ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നിട്ടും, നൈജീരിയയിലെ ഭൂരിഭാഗം ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.

പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതും പൈപ്പ് ലൈനുകള്‍ നശിപ്പിച്ച് പെട്രോള്‍ ഊറ്റി കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ഇതിന് മുന്‍പും ഇത്തരത്തില്‍ അനധികൃത എണ്ണ ശുദ്ധീകരണശാലകളില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്.

Tags:    

Similar News