ബാലുശ്ശേരിയില്‍ കടക്ക് നേരേ സ്‌ഫോടകവസ്തു ആക്രമണം;ആര്‍ക്കും പരിക്കില്ല
ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പോലിസ് അറിയിച്ചു
കോഴിക്കോട്: ബാലുശ്ശേരിയിലെ പാലോളിമുക്കില്‍ കടയിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞു. അലൂമിനിയം ഫാബ്രിക്കേഷന്‍ കടക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഏറുപടക്കമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാത്രിയായിരുന്നു സംഭവം.പാലോളി മുക്കില്‍ ഷൈജല്‍ എന്നയാള്‍ നടത്തുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ കടയാണ് ആക്രമിക്കപ്പെട്ടത്.ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പോലിസ് അറിയിച്ചു.പ്രദേശത്ത് രാത്രി കാലങ്ങളില്‍ ആയുധങ്ങളുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫഌക്‌സ് ബോര്‍ഡുകളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നു.ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ സംഘടിച്ച് പരിശോധന നടത്തിയപ്പോഴാണ് ജിഷ്ണു പിടിയിലായത്.മുമ്പ് നടന്ന ചില അക്രമ സംഭവങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലിസിനു മുന്നില്‍ ജിഷ്ണു വെളിപ്പെടുത്തിയിരുന്നു.