കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2020-07-19 09:47 GMT

എറണാകുളം: പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള തീരത്ത് 20നു രാത്രി 11.30 വരെയുള്ള സമയത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം(ഐഎന്‍സിഒഐഎസ്) അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം ക്യാംപുകളില്‍ താമസിക്കേണ്ടത്. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മല്‍സ്യബന്ധന യാനങ്ങള്‍(ബോട്ട്, വള്ളം തുടങ്ങിയവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News