മോസ്‌കോ: സിറിയന്‍ പ്രസിഡന്റായിരുന്ന ബശ്ശാറുല്‍ അസദും ഭാര്യ അസ്മ അല്‍ അസദും പിരിയുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റഷ്യ. അസദിനെ മോസ്‌കോയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും റഷ്യയിലുള്ള സ്വത്ത് വകകള്‍ മരവിപ്പിച്ചെന്നുമുള്ള വാര്‍ത്തകളും തെറ്റാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. തുര്‍ക്കിയും സൗദിയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം അസദിന്റെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.