പ്രവാചകന് ചെകുത്താനെന്ന് ഫേസ് ബുക് പോസ്റ്റ്; മണിലാല്‍ ശങ്കറിനെതിരേ പോപുലര്‍ ഫ്രണ്ട് റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി
പ്രവാസിയായ വര്‍ക്കല ഇടവ സ്വദേശി മണിലാല്‍ ശങ്കറാണ് ഫേസ് ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടത്
തിരുവനന്തപുരം: പ്രവാചകന് മുഹമ്മദ് നബിയെ ചെകുത്താനാക്കി ഫേസ് ബുക്കില്‍ പോസ്റ്റിട്ട വര്‍ക്കല സ്വദേശിയ്ക്കെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്കി. പോപുലര്‍ ഫ്രണ്ട് വര്‍ക്കല ഏരിയ പ്രസിഡന്റ് നിസാറാണ് തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. വര്‍ക്കല ഇടവ പുറ്റില്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിലാല്‍ ശങ്കറാണ് ഫേസ് ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടത്.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ വംശീയ വിദ്വേഷമുള്ള, മുസ്ലിം വിഭാഗത്തെ ആക്ഷേപിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. പ്രവാചകന് മുഹമ്മദ് നബിയെയും, അല്ലാഹുവിനെയും, കഅ്ബയെയും ആക്ഷേപിക്കുന്ന രീതിയിലാണ് മണിലാല്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുള്ളത്. സംഘപരിവാര്‍ അനുകൂലിയായ മണിലാല്‍ മുസ്ലിംകളെ കൊടും തീവ്രവാദികളാക്കുന്ന പോസ്റ്റുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
മുഹമ്മദ് നബി ചെകുത്താനാണ്, കഅ്ബയില്‍ ലിംഗപ്രതിഷ്ഠയുണ്ടെന്നും ആക്ഷേപിക്കുന്നുണ്ട്. മുഹമ്മദ് നബിയെയും മ്ലേഛമായ ഭാഷയിലാണ് അഭിസംബോധന ചെയ്യുന്നത്. ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ് മണിലാല്‍.
മതസ്പര്‍ധയുണ്ടാക്കുന്ന, പ്രവാചകനെ അധിക്ഷേപിക്കുന്ന ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് പരാതി നല്കയിരിക്കുന്നത്. ഫേസ് ബുക് പോസ്റ്റിനെതിരെ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കിയതോടെ, മണിലാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.