പി.കെ ബഷീര്‍ എം.എല്‍.എക്കെതിരെ വ്യാജ പ്രചാരണം: രണ്ട് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു
എടവണ്ണ: ഏറനാട് നിയോജക മണ്ഡലം എംഎല്‍എ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മലപ്പുറം എസ്പിയുടെ നിര്‍ദേശപ്രകാരം എടവണ്ണ പോലിസ് കേസെടുത്തു. എടവണ്ണ സ്വദേശി ശബീറലി. കെ, അരീക്കോട് സ്വദേശി ആരിഫ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.
എന്‍ഐഎ അന്വേഷിക്കുന്ന പ്രതികളെ പി കെ ബഷീര്‍ എം.എല്‍.എ ഒളിവില്‍ താമസിക്കാന്‍ സഹായിക്കുന്നുവെന്ന തരത്തില്‍ എഴുത്തുകളും എംഎല്‍എയെ അപമാനപെടുത്തും വിധത്തിലുള്ള ചിത്രങ്ങളും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളും ഫോട്ടോ എഡിറ്റ് ചെയ്ത് ദുരുപയോഗം ചെയ്തതിനുമാണ് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തത്.