വ്യാജ പ്രചാരണം; വാഹിദ് സമാനെതിരേ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി
പൊതു സമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഈ അസത്യ പ്രചാരണം നടത്തിയതെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യെ മോശമായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ വാഹിദ് സമാന്‍ എന്നയാള്‍ക്കെതിരേ പാര്‍ട്ടി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ പരാതി നല്‍കി.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് കേസിനാധാരം. പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ താറടിച്ച് കാണിക്കുന്ന ഈ പോസ്റ്റ് നിരവധി പേരാണ് പങ്കുവച്ചത്. പൊതു സമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഈ അസത്യ പ്രചാരണം നടത്തിയതെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിക്കെതിരേ ഇയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ലെന്നിരിക്കെ മനപ്പൂര്‍വം പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്റ്. ആയതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 499 വകുപ്പ് പ്രകാരം ഇയാള്‍ ശിക്ഷാര്‍ഹനാണെന്നും ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലുള്ളത്.