പ്രമുഖ ഹോമിയോ ഡോക്ടര്‍ വിദ്യാപ്രകാശ് അന്തരിച്ചു
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട്: പ്രമുഖ ഹോമിയോപതിക് ഡോക്ടറും ബഹുമുഖ പ്രതിഭയുമായ ഡോ.എസ് വിദ്യാപ്രകാശ് (60) അന്തരിച്ചു. ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്.
ആലപ്പുഴ തൃക്കുന്നപ്പുഴ അക്കരക്കാട്ടില്‍ കുടുംബാംഗമായ പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് സ്ഥാപക പ്രിന്‍സിപ്പലുമായിരുന്ന ഡോ. കെ.എസ്. പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപതിക്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതിക് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഡോ.വിദ്യാപ്രകാശ്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: രാജുല വിദ്യാപ്രകാശ്. മക്കള്‍: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ, രാജ് പ്രകാശ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ടില്‍ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍.