കര്‍ഷക ബില്‍: നിയമ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം-എസ് വൈഎസ്
പാണക്കാട് ഹാദിയ സെന്ററില്‍ ഇന്നലെ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ബില്ലിലെ നിയമ ഭേദഗതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുവികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷക ബില്ലിനെതിര് ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരോട് കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ശാസ്ത്ര ഗവേഷണ രംഗത്തെ സംസ്ഥാനത്തെ അഭിമാന സ്ഥാപനമായ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ തിരുവനന്തപുരത്തെ രണ്ടാമത് കാംപസിനു എം എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കൗണ്‍സില്‍ ശക്തിയായ പ്രതിഷേധിക്കുന്നതായും സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അഭിമാന സാന്നിധ്യമായ കേരളത്തില്‍ മത ധ്രുവീകരണത്തിനു കളമൊരുക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാണക്കാട് ഹാദിയ സെന്ററില്‍ ഇന്നലെ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ് ല്യാര്‍ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹംസ റഹ് മാനി കൊണ്ടിപറമ്പ് മെംബര്‍ഷിപ്പ് കാംപയിന്‍ അവലോകന റിപോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ട്രഷറര്‍ പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
Farmers' Bill: Central Government should withdraw legal amendments: SYS