കേരള മുസ് ലിം ജമാഅത്ത് നേതാവ് എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയല്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച കലക് ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

Update: 2022-07-30 10:53 GMT

കണ്ണൂര്‍: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(58) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് കണ്ണൂരിൽ സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത ശേഷം നെഞ്ചുവേദ അനുഭവപ്പെട്ടതിനെ തുടർന്ന് എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകീട്ട് 3.30ന് മരണം സംഭവിക്കുകയുമായിരുന്നു.എസ് എസ് എഫിലുടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ് എഫിൻ്റെയും എസ് വൈ എസിൻ്റെയും സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. നിലവിൽ സമസ്ത(കാന്തപുരം വിഭാഗം) ഇരിട്ടി താലൂക്ക് പ്രസിഡണ്ടും ജില്ലാ മുശാവറ അംഗവുമാണ്. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ഇന്ന് വൈകീട്ട് 3.30ഓടെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയല്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച കലക് ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

കെഎം ബഷീറിന് നേതീതേടി കേരള മുസ് ലിംജമാഅത്ത് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മുന്‍നിരയില്‍ അണിനിരന്ന എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി

മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തിയത് എന്‍ അബ്ദുലത്തീഫ് സഅദിയാണ്. കാന്തപുരം സുന്നി വിഭാഗത്തിലെ കണ്ണൂരിലെ പ്രമുഖ നേതാവായ എന്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി എസ് വൈഎസ്, കേരള മുസ് ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതൃനിരയിലുണ്ടായിരുന്നു.

    1966 ൽ പഴശ്ശിയിൽ അൽ ഹാജ് അബൂബക്കർ ഉസ്താദിൻ്റെയും സാറയുടെയും മകനായി ജനനം. ഭാര്യ: നസീമ മക്കൾ: ഹഫ്സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ മരുമക്കൾ: അഡ്വ.സാബിർ അഹ്സനി ,ഉസ്മാൻ അസ്ഹരി, ഹാഫിള് ഉസ്മാൻ സഖാഫി സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി മയ്യിത്ത് നാളെ രാവിലെ 8 മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.


Tags:    

Similar News