ഇന്ന് ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലിസ്

ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ഉച്ചയ്ക്ക് നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിന് കീഴില്‍ കര്‍ഷകര്‍ ഒത്തുകൂടുമെന്ന് ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി) നേതാവ് സുഖ്ബീര്‍ ഖലീഫ പറഞ്ഞു

Update: 2024-12-02 05:17 GMT

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരമുളള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കര്‍ഷക സംഘടനയുടെ പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് ഇന്ന് നടക്കും.

ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി) നേതാവ് സുഖ്ബീര്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ഉച്ചയ്ക്ക് നോയിഡയിലെ മഹാമായ മേല്‍പ്പാലത്തിന് കീഴില്‍ കര്‍ഷകര്‍ ഒത്തുകൂടുമെന്ന് ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി) നേതാവ് സുഖ്ബീര്‍ ഖലീഫ പറഞ്ഞു.കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം), സംയുക്ത് കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം, രാഷ്ട്രീയേതര) ഉള്‍പ്പെടെയുള്ള മറ്റ് കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 6 മുതല്‍ ദേശീയ തലസ്ഥാനത്തേക്ക് കാല്‍നട ജാഥകള്‍ നിശ്ചയിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 26 ന് നിരവധി കര്‍ഷകര്‍ സംഗ്രൂര്‍ ജില്ലയിലെ ബദ്രുഖയില്‍ ഒത്തുകൂടി സര്‍ക്കാരിനെതിരേ പ്രകടനം നടത്തുകയും നെല്ല് സംഭരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. മാര്‍ച്ചിന് മുന്നോടിയായി പോലിസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.




Tags:    

Similar News