ഫാറൂഖ് അബ്ദുല്ലയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസംകൂടി നീട്ടി

മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അബ്ദുല്ല ആഗസ്ത് അഞ്ച് മുതല്‍ വീട്ട് തടങ്കലിലാണ്.

Update: 2019-12-14 13:07 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടുതടങ്കല്‍ കാലാവധി മൂന്ന് മാസംകൂടി നീട്ടി. മൂന്ന് തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന അബ്ദുല്ല ആഗസ്ത് അഞ്ച് മുതല്‍ വീട്ട് തടങ്കലിലാണ്. കൂടാതെ അഞ്ച് തവണ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി.

ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് ജമ്മു കശ്മീരിലെ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. സെപ്തംബര്‍ 17ന് ഫാറൂഖ് അബ്ദുല്ലയ്ക്കു മേല്‍ പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയിരുന്നു. കശ്മീരിലെ നേതാക്കളെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എംഡിഎംകെ നേതാവ് വൈക്കോ സുപ്രിംകോടതിയില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഫാറൂഖ് അബ്ദുല്ലയ്ക്കു മേല്‍ പൊതു സുരക്ഷാ നിയമം പ്രയോഗിച്ചത്. ഈ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ വിചാരണ കൂടാതെ മൂന്നു മുതല്‍ ആറ് മാസം വരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ സാധിക്കും.


Tags:    

Similar News