ഫാറൂഖ് അബ്ദുള്ളയുടെ പാര്‍ട്ടിയില്‍ കൊഴിഞ്ഞ് പോക്ക്; രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ടു

Update: 2021-10-10 17:36 GMT

ജമ്മു: നാഷണല്‍ കോണ്‍ഫ്രന്‍സിന് ജമ്മുവില്‍ കനത്ത തിരിച്ചടി. ദേവേന്ദ്ര റാണെ, സുര്‍ജിത് സിങ് സ്ലാത്തിയ തുടങ്ങി പ്രമുഖരായ രണ്ട് നേതാക്കള്‍ നാഷണല്‍ കോണ്‍ഫ്രന്‍സില്‍ നിന്ന് രാജിവച്ചു. ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് വാര്‍ത്തയുണ്ട്.

സ്ലാത്തിയയുടെയും റാണയുടെയും രാജിക്കത്ത് ഡോ. ഫാറൂഖ് അബ്ദുല്ലക്ക് ലഭിച്ചിട്ടുണ്ട്. അതേ കുറിച്ച് കൂടുതല്‍ ഒന്നും വിശദീകരിക്കേണ്ടതില്ല- നാഷണല്‍ കോണ്‍ഫ്രന്‍സ് വക്താവ് ട്വീറ്റ് ചെയ്തു.

ജമ്മു മേഖലയിലെ താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നയാളാണ് റാണ. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഏതാനും നാളുകളായി നിലനിന്നിരുന്നു. സ്ലാത്തിയ രാജി വയ്ക്കുന്ന വിവരവും അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്.

റാണ മുന്‍ എംഎല്‍എയും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെ സഹോദരനമാണ്. 2011ല്‍ ഒമര്‍ അബ്ദുള്ളയുടെ രാഷ്ട്രീയ ഉപദേശകനായിരുന്നു. 

Tags:    

Similar News