ചികില്‍സിക്കാന്‍ പണമില്ല; പാലക്കാട് മകനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി

Update: 2022-10-21 04:54 GMT

പാലക്കാട്: മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. നെന്‍മാറക്ക് സമീപമുള്ള വിത്തനശ്ശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ (39) വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മുകുന്ദന്റെ അമ്മ മരിച്ചിട്ട് ഏറെ നാളുകളായിരുന്നു. കടുത്ത പ്രമേഹബാധിതനായിരുന്നു മുകുന്ദന്‍.

മകന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലിസ് പറയുന്നത്. ബാലകൃഷ്ണനും മുകുന്ദനും മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. രാവിലെ ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിച്ചു. മുകുന്ദന്റെ സഹോദരന്‍ ഇവരുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. നെന്‍മാറ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News