ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് മനുഷ്യത്വ രഹിതം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവാ

ദശാബ്ദങ്ങളായി ജാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

Update: 2020-10-10 13:43 GMT

തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധി യായ ഫാദര്‍ സ്റ്റാന്‍ ലൂര്‍ദു സ്വാമിയെ നാഷണല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് മനുഷ്യത്വ രഹിതമാണന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ.

83 വയസുള്ള വയോധികനായ ഫാദര്‍ സ്റ്റാന്‍ കൊവിഡ് പശ്ചാത്തലത്തില്‍ മുംബൈ വരെ യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഓണ്‍ലൈനില്‍ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. ജൂലൈ മുതല്‍ നിരവധി തവണ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഒരു തെളിവു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണറിയുന്നത്. എന്നിട്ടും അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് കസ്റ്റഡിയില്‍ എടുത്തത് എന്ന ഗൗരവതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദശാബ്ദങ്ങളായി ജാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയെ വിട്ടയക്കണമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ അസംഘടിതരായ ഗോത്രവര്‍ഗ്ഗക്കാരുടെ സമഗ്ര വളര്‍ച്ചയ്ക്കായി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഫാ.സ്റ്റാന്‍ രാജ്യത്തിന് ദ്രോഹം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്ന ഗൗരവതരമായ ആരോപണം സത്യസന്ധമായി അന്വേഷിക്കേണ്ടത് രാജ്യത്തിന് വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള ഇന്ത്യയിലെ െ്രെകസ്തവ സമൂഹത്തിന്റെ ആവശ്യമാണ്. രാജ്യ സുരക്ഷയെ കരുതി സ്ഥാപിക്കപെടുന്ന അന്വേഷണ ഏജന്‍സികളില്‍ നിന്നും രാജ്യ നന്മക്കായി നിലകൊള്ളുന്നവര്‍ പീഡിപ്പിക്ക പ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായെന്ന് ഉറപ്പു വരുത്തണമെന്ന് ക്ലീമിസ് ബാവാ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Tags:    

Similar News