പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ല; അത് മനസിലാക്കാന്‍ എത്രമാത്രം രക്തം ചിന്തണമെന്ന ചോദ്യമുയര്‍ത്തി വസീം അക്രം

ഇന്ത്യ പാക് ബന്ധം ഏറെ വഷളായ സാഹചര്യത്തിലാണ് വസീം അക്രമിന്റെ പ്രതികരണം.

Update: 2019-02-28 14:28 GMT

ഇസ്ലാമാബാദ്: പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ലെന്നും ഒരേ യുദ്ധത്തിലാണ് നമ്മള്‍ പോരാടുന്നതെന്ന് തിരിച്ചറിയാന്‍ എത്രമാത്രം രക്തമൊഴുക്കണമെന്നും ക്രിക്കറ്റ് ഇതിഹാസവും പാകിസ്താന്‍ മുന്‍ പേസറുമായ വസീം അക്രം.

ഇന്ത്യ പാക് ബന്ധം ഏറെ വഷളായ സാഹചര്യത്തിലാണ് വസീം അക്രമിന്റെ പ്രതികരണം. കനത്ത ഹൃദയ വേദനയോടെയാണ് ഞാനിത് നിങ്ങളോട് പറയുന്നത്. പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ല. നിങ്ങളുടെ ശത്രു തന്നെയാണ് ഞങ്ങളുടേയും ശത്രു. ഒരേ യുദ്ധത്തിലാണ് നമ്മള്‍ പോരാടുന്നതെന്ന് തിരിച്ചറിയും വരെ എത്രമാത്രം രക്തം ഇനിയും ചിന്തണം. ഭീകരവാദത്തിനെതിരായി പോരാടാന്‍ നമ്മള്‍ തോളോട് ചേര്‍ന്ന് നിന്ന് പോരാടണം- അക്രം ട്വീറ്റ് ചെയ്തു. ഒരുമിച്ച് നമ്മള്‍ ജയിക്കും, യുദ്ധത്തിന് എതിരേ എന്നിങ്ങനെ ഹാഷ് ടാഗോടെയാണ് അക്രത്തിന്റെ ട്വീറ്റ്.

With my heavy heart I appeal to yours, India,Pakistan is not your enemy, Your enemy is our enemy! How much more blood needs to be spilled before we realise we are both fighting the same battle.We need brothers in arm if we want to beat this war on terror #TogetherWeWin #NoToWar

— Wasim Akram (@wasimakramlive) February 27, 2019

അതിനിടെ, പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധാനെ നാളെ വിട്ടയക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് ഈ പ്രഖ്യാപനം നടത്തിയത്.

Tags:    

Similar News