ഫയലുകള്‍ കെട്ടിക്കിടക്കുന്നു; വനിതാ ശിശു വികസന വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ഫയലുകള്‍ വൈകുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ പത്തിനകം തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. തീര്‍പ്പാക്കല്‍ വൈകുന്നതിന്റെ കാരണം ബോധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വനിതകളുടേയും കുട്ടികളുടേയും ക്ഷേമമാണ് വകുപ്പിന്റെ ലക്ഷ്യം. ഇത് കൊണ്ട് തന്നെ ഒരു ഫയലും കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാവരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പിലേയും ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.