സാമ്പത്തിക തട്ടിപ്പ്: നടി സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

Update: 2021-02-06 06:49 GMT

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കേരള പോലീസ് ചോദ്യം ചെയ്തു. പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് െ്രെകബ്രാഞ്ച് കൊച്ചിയില്‍ നടിയെ ചോദ്യം ചെയ്തത്. െ്രെകബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി. വൈ. എസ്. പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അവധിയാഘോഷിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയ സണ്ണി ലിയോണ്‍ ഒരു മാസത്തോളം കേരളത്തിലുണ്ട്.


പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് സണ്ണി ലിയോണിനെതിരേ പരാതി നല്‍കിയത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. പണം നല്‍കിയതിന്റെ രേഖകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.


എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണ്‍ െ്രെകബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചു തവണ പരിപാടി മാറ്റിവെച്ചു. തന്റേതായ കാരണങ്ങള്‍ കൊണ്ടല്ല പരിപാടി മാറ്റിയത്. തീയതി നിശ്ചയിച്ച് അറിയിച്ചാല്‍ ഇനി വേണമെങ്കിലും പങ്കെടുക്കാമെന്നും താരം െ്രെകംബ്രാഞ്ചിനെ അറിയിച്ചു.




Tags:    

Similar News