കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്ക് മുന്‍കൂര്‍ ജാമ്യം. ചോദ്യം ചെയ്യലിനായി 23ന് െ്രെകംബ്രാഞ്ചിന് മുന്നില്‍ ഹാജരാവണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഹൈക്കോടതി സുധാകരന് നിര്‍ദേശം നല്‍കി. കേസില്‍ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കോടതി സുധാകരന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഇന്ന് വീണ്ടും ഹരജി പരിഗണിച്ചപ്പോഴാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.