അങ്കമാലിയിൽ വീടിന് തീ പിടിച്ചു മാതാപിതാക്കളും രണ്ട് മക്കളും വെന്തുമരിച്ച നിലയിൽ
കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു മാതാപിതാക്കളും രണ്ട് മക്കളും വെന്തുമരിച്ച നിലയിൽ. അങ്കമാലി കോടതിക്ക് സമീപത്തെ പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷിച്ച് വരികയാണ്. രാവിലെ നടക്കാനിറങ്ങിയവരാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചിട്ടുള്ളത്. ഇതിലാണ് ഇവർ ഉറങ്ങിയിരുന്നത്. അതേസമയം, ഷോർട് സർക്യൂട്ട് സാധ്യതയും പോലിസ് പരിശോധിക്കുന്നുണ്ട്. രാവിലെ എട്ടോടെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.