മാസിഡോണിയയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Update: 2021-09-09 01:38 GMT

സ്‌കോപ്‌ജെ: നോര്‍ത്ത് മാസിഡോണിയയിലെ കൊറോണ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. ബാല്‍ക്കന്‍ രാജ്യമായ മാസിഡോണിയയിലെ ടെട്ടൊവൊയിലെ ക്ലിനിക്കിലാണ് തീപിടിത്തമുണ്ടായത്, തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. 

''ടെട്ടൊവൊയിലാണ് ഭീതിജനകമായ അപകടമുണ്ടായത്. ഇപ്പോഴത്തെ അറിവുവച്ച് 10 പേര്‍ മരിച്ചു. മരണം ഇനിയും ഉയര്‍ന്നേക്കാം''- മാസിഡോണ ആരോഗ്യമന്ത്രി വെന്‍കൊ ഫിലിപ്‌സ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു.

ബുധനാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടയത്. 45 മിനിറ്റിനുള്ളില്‍ തീ അണച്ചു.

കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിനുവേണ്ടിമാത്രം കഴിഞ്ഞ വര്‍ഷമാണ് ഈ ആശുപത്രി നിര്‍മിച്ചത്.

നോര്‍ത്ത് മാസിഡോണയിലെ ആകെ ജനസംഖ്യ 2 ദശലക്ഷമാണ്. ക്ലിനിക്കിലെ അപകടം ആരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.

ഏതാനും ദിവസമായി രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ മാസിഡോണയില്‍ 6,100 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

Tags:    

Similar News