അസമില്‍ പ്രകൃതിവാതക കിണറ്റില്‍ തീ പടരുന്നു

14 ദിവസമായി കിണറ്റില്‍ നിന്നും വാതകം ചോരുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തീ അടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു.

Update: 2020-06-09 14:17 GMT

ഗുവാഹത്തി: ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജില്ലയിലെ പ്രകൃതിവാതക കിണറ്റില്‍ തീ പടരുന്നു. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രകൃതിവാതകം ശേഖരിക്കുന്ന കിണറ്റില്‍ ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. 14 ദിവസമായി കിണറ്റില്‍ നിന്നും വാതകം ചോരുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തീ അടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. ടിന്‍സുകിയയിലെ പ്രകൃതിവാതക കിണറ്റില്‍ മേയ് 27 ന് പൊട്ടിത്തെറിയെ തുടര്‍ന്ന് ഗ്യാസ് ചോര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്ന് കിലോമീറ്ററുകള്‍ക്കകലെയുള്ള ഗ്രാമങ്ങളിലെ വയലുകളും ജലസ്രോതസ്സുകളും മലിനപ്പെട്ടു. പരിസര പ്രദേശങ്ങളിലെ 5000ത്തിലധികം പേരോട് വീടൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഇവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഓയില്‍ ഇന്ത്യ ലിമിറ്റഡ് 30,000 രൂപ ധനസഹായം പ്രഖ്യാപിച്ചു.





Tags:    

Similar News