ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ തീപിടുത്തം; ആളപായമില്ല

Update: 2020-05-26 00:59 GMT

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കു ശേഷമാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തുഗ്ലക്കാബാദിലെ ചേരിയില്‍ തീപിടുത്തമുണ്ടായ വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടനെ എല്ലാ പോലിസുകാരും സ്ഥലത്തെത്തി. ഇവിടെയുള്ള ഏതാണ്ട് 1000-1200 കുടിലുകള്‍ക്ക് തീപിടിച്ചു.''- സൗത്ത് ഈസ്റ്റ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്രപ്രസാദ് മീന പറഞ്ഞു.

''തീപിടിച്ചശേഷമാണ് പലരും അവരുടെ വീടുകള്‍ക്ക് പുറത്തുവന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വലിയ തീപിടുത്തമായതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല''-അദ്ദേഹം പറഞ്ഞു. ഫയര്‍ റെസ്‌ക്യൂ സര്‍വ്വീസ് തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ആര്‍ക്കും ജീവഹനി നേരിട്ടതായി അറിവില്ല. കൂടുതല്‍ റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നതേയുളളൂ-അദ്ദേഹം പറഞ്ഞു.

ഫയര്‍ ഫോഴ്‌സ് പറയുന്നത് അവര്‍ക്ക് 12.15 നാണ് വിവരം ലഭിക്കുന്നതെന്നാണ്. ഏകദേശം മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ആളപായമില്ലെന്നും ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഫയര്‍ഫോഴ്‌സ് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. 

Tags:    

Similar News