ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് അടിയന്തിര സഹായവുമായി ആദ്യ വ്യോമസേനാ വിമാനമെത്തി. 400 ഓളം ഓക്‌സിജന്‍ സിലിണ്ടറുകളും മറ്റ് ആശുപത്രി ഉപകരണങ്ങളും ഒരു ദശലക്ഷം ദ്രുത കൊറോണ വൈറസ് പരിശോധന കിറ്റുകളുമായിട്ടാണ് സൂപ്പര്‍ ഗാലക്‌സി മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ടര്‍ ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
തുടര്‍ന്നും സഹായമെത്തിക്കാനാണ് യുഎസിന്റെ തീരുമാനം. അറബ് രാജ്യങ്ങളുള്‍പ്പടെ നാലപ്പതിലധികം രാജ്യങ്ങള്‍ ഇന്ത്യക്ക് കൊവിഡ് സഹായം എത്തിക്കുന്നുണ്ട്.