500 കിലോഗ്രാം പടക്കവുമായി ഡല്‍ഹിയില്‍ അഞ്ച് പേര്‍ പിടിയില്‍

Update: 2021-11-02 12:58 GMT

ന്യൂഡല്‍ഹി: 500 കിലോഗ്രാം പടക്കം കൈവശംവച്ച അഞ്ച് പേരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് പടക്കശേഖരം കണ്ടെടുത്തത്. ദീപാവലി പ്രമാണിച്ച് ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതും സംഭരിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

കിരന്‍ ഖുറാന, സഞ്ജീവ് കുമാര്‍, അനുരാധ ഖേന്‍ഡല്‍വാല്‍, രാജേഷ് തലൂജ, അജീത് സിങ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 506 കിലോഗ്രാം പടക്കമാണ് കണ്ടെടുത്തത്.

വിപണിയില്‍ വിറ്റഴിക്കുന്നതിനുവേണ്ടി സംഭരിച്ചവയാണ് പിടിച്ചെടുത്ത പടക്കങ്ങളെന്ന് പോലിസ് അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്വാസകോശരോഗങ്ങള്‍ വര്‍ധിച്ചതും വായുമലിനീകരണം കൂടിയതുമാണ് പടക്കങ്ങള്‍ നിരോധിക്കാന്‍ കാരണം.

ഡല്‍ഹിക്കു പുറമെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പടങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഹരിത പടക്കങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. 

Tags:    

Similar News