അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2019-01-19 17:41 GMT
കോയമ്പത്തൂരില്‍ അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയോടെയാണ് സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഉച്ച കഴിഞ്ഞിട്ടും വാതിലുകള്‍ തുറക്കാത്തത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് യുവാവിന്റെ മൃതദേഹം സീലിങില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്നു പോലിസ് പറഞ്ഞു. തുടര്‍ന്നു പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച യുവാവിന്റെ ഭാര്യ, രണ്ടു കുട്ടികള്‍, അവരുടെ മാതാവ് എന്നിവരെ തറയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
Tags:    

Similar News