വിമാനത്താവളങ്ങള്‍ തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ചു

Update: 2019-02-27 12:13 GMT

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍ക്കോട്ട്, അമൃത്‌സര്‍, കുളു-മണാലി, കണ്‍ഗ്രാ, ഷിംല, പിത്തോരഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നിര്‍ത്തിവച്ചിരുന്നത്.

ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ് ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.


Tags:    

Similar News