ഹൈദരാബാദ്: പൊടുന്നനെയുണ്ടായ പേമാരിയും പ്രളയവും ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. ഞായറാഴ്ചവരെ 37,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 13, 14 തിയ്യതികളിലാണ് ആദ്യം കനത്ത മഴ ലഭിച്ചത്. പിന്നീട് ഒക്ടോബര്‍ 17ന് മഴ വീണ്ടും വര്‍ധിച്ചു. തുടര്‍ന്നാണ് കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകേണ്ടിവന്നത്.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ലോകേഷ് കുമാര്‍ പറയുന്നതിനനുസരിച്ച് ഒക്ടോബര്‍ 13ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. അന്നു മാത്രം 35,309 കുടുംബങ്ങള്‍ക്ക് മാറിപ്പോവേണ്ടിവന്നു. ഒക്ടോബര്‍ 17ന് വീണ്ടും മഴ തുടര്‍ന്നപ്പോള്‍ 2,100 കുടുംബങ്ങള്‍ക്കു കൂടി വീട് വിട്ടുപോകേണ്ടിവന്നു.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.
രണ്ട് ദിവസം കൂടി മഴ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ വീണ്ടും അപകടത്തിലാവും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 പുതപ്പുകള്‍ക്കു പുറമെ റേഷന്‍ കിറ്റും നല്‍കുന്നുണ്ട്. കൂടാതെ പാലും ബ്രഡ്ഡും ബിസ്‌ക്കറ്റും വിതരണം ചെയ്യുന്നുണ്ട്.
മുനിസിപ്പില്‍ കോര്‍പറേഷന്‍ 90,000 ഉച്ചഭക്ഷണക്കിറ്റും 60,000 പൊതി രാത്രി ഭക്ഷണവും വിതരണം ചെയ്തു.