മൂടല്‍മഞ്ഞ്: യു.എ.ഇ ഗതാഗതക്കുരുക്കില്‍
അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലും മൂടല്‍മഞ്ഞ് തടസ്സം സൃഷ്ടിച്ചു
ദുബയ് : കനത്ത മൂടല്‍മഞ്ഞ് കാരണം യു.എ.ഇയില്‍ ഗതാഗതക്കുരുക്ക് തുടരുന്നു.ഷാര്‍ജ ദുബയ് റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. കാഴ്ച്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ട്രാഫിക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ അത്യാവശ്യമുള്ളവര്‍ മാത്രമേ പുലര്‍ക്കാലത്ത വാഹനമെടുത്ത് പുറത്തിറങ്ങാവൂ എന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. രാവിലെ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നതിന് അബുദാബി പോലീസ് വിലക്കേര്‍പ്പെടുത്തി.
അബുദാബി ദുബയ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി അല്‍ഐന്‍ റോഡ്, അല്‍നോഫ് അല്‍മിര്‍ഫ റോഡ്, അല്‍ ഫയ റോഡ്, അബുദാബി സ്വയ്ഹാന്‍ റോഡ് എന്നിവിടങ്ങളില്‍ വേഗ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തി. മൂടല്‍മഞ്ഞ് മാറുന്നതനുസരിച്ച് വേഗ നിയന്ത്രണത്തിലും ഇളവ് വരുത്തും. അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലും മൂടല്‍മഞ്ഞ് തടസ്സം സൃഷ്ടിച്ചു. ട്രക്കുകള്‍, ബസുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവക്ക് മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.