യുവന്റസ്-മിലാന്‍ പോരാട്ടത്തോടെ ഇറ്റലിയില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം
ടൂറിന്‍: കോപ്പാ ഇറ്റാലിയന്‍ സെമിഫൈനല്‍ മല്‍സരത്തോടെ ഇറ്റലിയില്‍ ഫുട്‌ബോള്‍ മല്‍സരത്തിന് തുടക്കമാവുന്നു. നാളെ നടക്കുന്ന യുവന്റസ്-എസി മിലാന്‍ രണ്ടാം പാദമല്‍സരത്തോടെയാണ് ഇറ്റലിയില്‍ ലീഗ് ഫുട്‌ബോളിന് തുടക്കമാവുന്നത്. കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിനാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. കോപ്പാ ഇറ്റാലിയാ ആദ്യ പാദത്തില്‍ യുവന്റസും മിലാനും ഓരോ ഗോളടിച്ച് മല്‍സരം സമനിലയിലാവുകയായിരുന്നു.
നാളെ നടക്കുന്ന മല്‍സരത്തില്‍ ക്യാപ്റ്റന്‍ കിയെല്ലെനി കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് താരം മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പകരം സെന്റര്‍ ബാക്കില്‍ ബൊണൂചിയും ഡിലിറ്റും ഇറങ്ങിയേക്കും. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ നപ്പോളി ഇന്റര്‍മിലാനെ നേരിടും. ആദ്യപാദത്തില്‍ ഇന്ററിനെ ഒരു ഗോളിന് നപ്പോളി തോല്‍പ്പിച്ചിരുന്നു.
ജൂണ്‍ 17നാണ് കോപ്പാ ഇറ്റാലിയാ ഫൈനല്‍. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ജൂണ്‍ 20നാണ് ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കമാവുക.