ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയില്‍

Update: 2021-09-18 05:20 GMT

സാവോപോളോ: ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പെലെയെ ആസിഡ് റിഫ്‌ലക്‌സ് കാരണമാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.


വന്‍കുടലിലെ മുഴ നീക്കം ചെയ്യാന്‍ ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും പെലെ തന്നെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായമായതിനാല്‍ മികച്ച ശുശ്രൂഷ നല്‍കണമെന്നതിനാലാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.


ബ്രസീലിന്റെ എക്കാലത്തേയും വലിയ ഫുട്‌ബോള്‍ താരമാണ് പെലെ. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോക ഫുട്‌ബോളില്‍ ഈ നേട്ടം കരസ്ഥമാക്കിയ ഏക കളിക്കാരനാണ്.




Tags:    

Similar News