അര്‍ബുദരോഗം; പെലെ ആശുപത്രിയില്‍

Update: 2022-11-30 17:31 GMT
സാവോ പോളോ: അര്‍ബുദബാധിതനായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യ മകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചികില്‍സയ്ക്കായി പിതാവ് ആശുപത്രിയിലാണെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും പെലെയുടെ മകള്‍ അറിയിച്ചു. ബ്രസീലിനു വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിയ പെലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസുഖബാധിതനാണ്.
Tags:    

Similar News