ബാബുവിനെതിരേ വനം വകുപ്പ് കേസെടുക്കില്ല:എകെ ശശീന്ദ്രന്‍

Update: 2022-02-10 05:51 GMT

പാലക്കാട്: മലമ്പുഴയിലെ ചേറാട് മല കയറുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിനെതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രന്‍.കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു.

വനത്തിനുള്ളില്‍ പോകുന്ന ആളുകള്‍ വനംവകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചാല്‍ അത് അവരുടെ തന്നെ രക്ഷക്ക് വലിയ ഗുണം ചെയ്യും. അതുകൊണ്ടാണ് ഇത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ അനുവാദം വാങ്ങണമെന്ന് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

'ബാബുവിന്റെ അമ്മയുമായി സംസാരിച്ചു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അവര്‍ പറഞ്ഞു. ആ അമ്മയുടെ വേദന അതിന്റെ മുഴുവന്‍ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നു.അതിന്റെ ഭാഗമായി, തുടര്‍നടപടികള്‍ സ്വീകരിക്കില്ല എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. ബാബുവിനെയും കുടുംബത്തെയും ഉപദ്രവിക്കുന്ന ഒരു നിലപാടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല' എ കെ ശശീന്ദ്രന്‍ പറഞ്ഞു.അതേസമയം ആശുപത്രിയില്‍ ചികിത്സയിലുള്ള ബാബുവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല.ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡിഎംഒ അറിയിച്ചു.

Tags:    

Similar News