മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായി
1984 ബാച്ചില്‍ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഒഫിസറാണ് രാജിവ് കുമാര്‍.
ന്യൂഡല്‍ഹി: മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ രാജിവെച്ചതോടെയാണ് പകരക്കാരനായി രാജീവ് കുമാറിനെ തിരഞ്ഞെടുത്തത്. ്‌ശോക് കുമാര്‍ സ്ഥാനമൊഴിയുന്നതോടെ ഓഗസ്റ്റ് 31ന് രാജിവ് കുമാര്‍ സ്ഥാനമേല്‍ക്കും. നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
1984 ബാച്ചില്‍ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഒഫിസറാണ് രാജിവ് കുമാര്‍. സുനില്‍ അറോറയാണ് നിലവില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് സ്ഥാനം രാജിവെച്ചത്.