ന്യൂഡല്‍ഹി: ലോക്‌സഭ മുന്‍ എംപിയും ഹരിയാന കോണ്‍ഗ്രസ് മുന്‍മേധാവിയുമായ അശോക് തന്‍വാര്‍ ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേരും. 2021 നവംബറില്‍ തന്‍വാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. അവിടെനിന്നാണ് ഇപ്പോള്‍ എഎപിയിലേക്ക് ചേക്കേറുന്നത്.
പഞ്ചാബിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് തന്‍വാറിന്റെ കാലുമാറ്റം.
കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടശേഷം അപ്‌ന ഭാരത് മോര്‍ച്ചയെന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്നയാളാണ് തന്‍വാര്‍. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചാര്‍ജ് വഹിക്കുമ്പോള്‍ തന്‍വാര്‍ യൂത്ത് കോണ്‍ഗ്രസ് മേധാവിയായിരുന്നു.
ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായുള്ള അധികാരത്തര്‍ക്കമാണ് കളം മാറിച്ചവിട്ടാന്‍ ആലോചിച്ചതിനുപിന്നില്‍. കോണ്‍ഗ്രസ് അതിന്റെ പ്രത്യയശാസ്ത്രത്തില്‍നിന്ന് പിറകോട്ട് പോയെന്നായിരുന്നു ആരോപണം.