'കാംപസിലും അക്രമം പതിവ്, സിസിടിവി എസ്എഫ്‌ഐക്കാര്‍ എടുത്തു കളഞ്ഞു, ഹോസ്റ്റലില്‍ ഇടിമുറി': മുന്‍ പിടിഎ പ്രസിഡന്റ്

Update: 2024-03-04 05:31 GMT

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. എസ്എഫ്‌ഐയുടെ അക്രമം കാംപസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്നും ഇത് തടയാന്‍ സിസിടിവി സ്ഥാപിച്ചിരുന്നു എന്നും മുന്‍ പിടിഎ പ്രസിഡണ്ട് വ്യക്തമാക്കി. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറിയില്‍ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലില്‍ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുന്‍ പിടിഎ പ്രസിഡന്റ് വെളിപ്പെടുത്തി.

Tags:    

Similar News