ഫ്ലോറിഡ: നാല് ബഹിരാകാശ യാത്രികര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) അഞ്ച് മാസത്തെ താമസം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്കയുടെ നികോള്‍ മന്, ജോഷ് കാസഡ, ജപ്പാന്റെ കോയിച്ചി വകാത, റഷ്യന്‍ സഞ്ചാരി അന്ന കികിന എന്നിവരാണ് തിരിച്ചെത്തിയത്. ഇവരുമായി കാപ്സ്യൂള്‍ ശനിയാഴ്ച രാത്രിയോടെ ഫ്ലോറിഡ തീരത്തിനടുത്ത് കടലില്‍ വീണു.
ചെറിയതും വലുതുമായ പാരഷൂട്ടുകളുടെ സഹായത്തോടെയായിരുന്നു തിരിച്ചിറക്കം. സ്പേസ് എക്സിന്റെ പേടകത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ ബഹിരാകാത്തേക്ക് പോയത്. അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് നികോള്‍ മന്. മൂന്ന് അമേരിക്കക്കാരും മൂന്ന് റഷ്യക്കാരും ഒരു യുഎഇ പൗരനുമാണ് ഇപ്പോള്‍ അന്താരാഷ്ട്ര നിലയത്തിലുള്ളത്.