പത്തനംതിട്ട ജില്ലയില്‍ നാല് പത്രികകള്‍ കൂടി സമര്‍പ്പിച്ചു

Update: 2021-03-16 11:38 GMT
പത്തനംതിട്ട ജില്ലയില്‍ നാല് പത്രികകള്‍ കൂടി സമര്‍പ്പിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത് നാലു പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തില്‍ രണ്ട്, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചത്. കോന്നി നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ രണ്ടു സെറ്റ് പത്രികകള്‍ റിട്ടേണിംഗ് ഓഫിസറിനു സമര്‍പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി വീണാ കുര്യാക്കോസ്, തിരുവല്ലയില്‍ സ്വതന്ത സ്ഥാനാര്‍ത്ഥി കെ കെ സുരേന്ദ്രന്‍ എന്നിവരും ഓരോ സെറ്റ് പത്രിക വീതവും സമര്‍പ്പിച്ചു. 

Tags:    

Similar News