സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; നാലു രോഗികള്‍ മരിച്ചു
മുംബ്ര നഗരത്തിലെ കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലായുണ്ടായ തീപിടുത്തത്തിലാണ് മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്.
താനെ: താനെയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. മുംബ്ര നഗരത്തിലെ കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലായുണ്ടായ തീപിടുത്തത്തിലാണ് മുതിര്‍ന്ന പൗരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് ഇവര്‍.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 3.40ഓടെയാണ് അപകടം. ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയിലെ മീറ്റര്‍ റൂമിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം