പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാല് വയസ്സുകാരി മരിച്ചു

Update: 2023-02-10 09:16 GMT

കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനിയിലെ ജീവനക്കാരിയായ അമ്മയോടൊപ്പം രാവിലെ ഇവിടെയെത്തിയതാണ് കുട്ടി.

കളിക്കുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്തേയ്ക്ക് പോയ കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ കുട്ടിയെ പുറത്തെടുത്തു. തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഴയ കിണറാണ് മാലിന്യകുഴിയായി മാറ്റിയിരുന്നു. കിണറിന് നല്ല താഴ്ചയുമുണ്ട്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    

Similar News