ഫ്രാങ്കോ മുളക്കല്‍ കേസ്; അനുകൂല വിധി പ്രോസിക്യൂഷന്റെ പരാജയമെന്ന് വിമന്‍ ജസ്റ്റിസ്
കോഴിക്കോട്; ഫ്രാങ്കോ മുളക്കല്‍ കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടത് പ്രോസിക്യൂഷന്റെ പരാജയമാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്.
സര്‍ക്കാറും പോലിസ് സംവിധാനങ്ങളും ഫ്രാങ്കോ മുളക്കലിന് വേണ്ടി നടത്തിയ നാണംകെട്ട കളികളാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നതിലേക്ക് എത്തിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒരൊറ്റ കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റം തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്താനോ അത് വാദിച്ച് കോടതിയെ ബോധ്യപ്പെടുത്താനോ സര്‍ക്കാറിന് കഴിഞ്ഞില്ല. സംലടിത സഭാ സംവിധാനവും സര്‍ക്കാരും ചേര്‍ന്ന് നടത്തിയ അട്ടിമറിയാണിത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുയരണമെന്ന് ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.