ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ മാപിങ്
1990 മുതല്‍ വിദേശ രാജ്യങ്ങളില്‍ സാര്‍വ്വത്രികമായ മാപ്പിങ് ടെസ്റ്റാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി ഒരുക്കുന്നത്.
മലപ്പുറം: ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകളും അഭിരുചികളും സ്വയം മനസിലാക്കി കൊടുക്കുന്നതിനും അത് വഴി അനുയോജ്യമായ കരിയര്‍ മേഖലയും കോഴ്‌സുകളും തിരഞ്ഞെടുക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രൂപപെടുത്തിയ അതി നൂതന കരിയര്‍ മാപിങ് ടെസ്റ്റുമായി തൃശൂര്‍ ജില്ലയിലെ പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ടിലുള്ള ഐസിസിഎസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്‌മെന്റ്.
1990 മുതല്‍ വിദേശ രാജ്യങ്ങളില്‍ സാര്‍വ്വത്രികമായ മാപ്പിങ് ടെസ്റ്റാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമായി ഒരുക്കുന്നത്.
കരിയര്‍ മാപിങ് ടെസ്റ്റിന്റെ ഉദ്ഘാടനം എഐസിടിഇ സാഗി പ്രോജക്ടിന്റെ സ്‌റ്റേറ്റ് നോഡല്‍ ഓഫിസറും റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോളജ് ഡയറക്ടര്‍ പ്രഫ. ഡോ. നിസാം റഹ്മാന്‍ അധ്യക്ഷതവഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. നിര്‍മ്മല്‍ രാജ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെ പ്രഭുകുമാര്‍, പ്രഫ ലിസ് ഷാനി, പ്രഫ. അഞ്ചു പി പി ലെയസണ്‍ ഓഫിസര്‍ സി പി സതീഷ് കുമാര്‍ സംസാരിച്ചു. കരിയര്‍ മാപ്പിംഗ് രംഗത്ത് ലോക റെക്കോര്‍ഡ് ജേതാക്കളായ ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ലേണിംഗ് ആന്റ് അഡ്വാന്‍സ്ഡ് പ്രാക്ടീസും (ക്ലാപ് ), മൈ സ്‌കില്‍ ആഡിറ്റും സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റിയു മായി ചേര്‍ന്നാണ് എ.സി.സി.എസ്. കോളേജ് കേരളത്തിലെ 8,9,10,+1,+2 വിദ്യാര്‍ത്ഥികള്‍ക്ക് ഈ കരിയര്‍ മാപ്പിംഗ് ടെസ്റ്റില്‍ പങ്കെടുക്കുവാന്‍ സൗജന്യമായി അവസരമൊരുക്കുന്നത്.
താല്‍പര്യമുള്ള രക്ഷകര്‍ത്താക്കള്‍ ജൂലായ് 15 ബുധനാഴ്ച മുതല്‍ രണ്ടാഴ്ച നീളുന്ന കരിയര്‍ മാപിംഗ് ക്യാംപില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം.
വിവരങ്ങള്‍ക്ക്: 7736362205, 9496349282, 8547045239.