കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപരികള്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സ്

Update: 2022-03-13 05:49 GMT

തിരുവനന്തപുരം; കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 7.5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് ലൈസന്‍സി ആകുന്നതിന് എസ്എസ്എല്‍സി പാസായിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. സോള്‍വെന്‍സിയായി അടയ്‌ക്കേണ്ട തുക 1 ലക്ഷം രൂപയില്‍ നിന്നും 10,000 രൂപയാക്കി കുറവ് വരുത്തകയും ചെയ്തു. മന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. 

13 പുതിയ റേഷന്‍കടകള്‍ ആരംഭിക്കുകയും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകള്‍ക്ക് പ്രതിമാസം 600 കിലോ അരി 10.90 രൂപ നിരക്കില്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. 

Tags:    

Similar News