തിരുവനന്തപുരം: റേഷന്‍ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. കിറ്റ് വിതരണം തുടങ്ങിയ സമയത്തെ സാഹചര്യം മാറിവരികയാണ്. കിറ്റ് വിതരണം നടത്തിയ റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേക കമ്മീഷന് നല്‍കില്ല. അത് സേവനമായി കണക്കാക്കണമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഭക്ഷ്യക്കിറ്റിലെ ഏലക്ക അഴിമതി ആരോപണവും ഭക്ഷ്യ മന്ത്രി നിഷേധിച്ചു. ടെണ്ടര്‍ നടപടികള്‍ പാലിച്ചാണ് ഏലക്ക വാങ്ങിയത്. ഒരു രൂപയുടെ അഴിമതി പോലും ഇക്കാര്യത്തില്‍ നടന്നിട്ടില്ല.
പിടി തോമസാണ് ആരോപണം ഉന്നയിച്ചത്. ഒക്ടോബര്‍ 15നു ശേഷം അനര്‍ഹരായവര്‍ മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താന്‍ കഴിയില്ല. നിശ്ചിത ശതമാനത്തിലധികം അംഗ പരിമിതിയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.