പരിക്ക്; നയോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ കളിക്കില്ല

നേരത്തെ കൈത്തണ്ടയ്‌ക്കേറ്റ പരിക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായിട്ടില്ലെന്നും ഇതിനാലാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്നും താരം അറിയിച്ചു.

Update: 2020-09-18 05:57 GMT

പാരിസ്: യു എസ് ഓപ്പണ്‍ ചാംപ്യന്‍ ജപ്പാന്റെ നയോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് ടോപ് സീഡിന്റെ പിന്‍മാറ്റം. നേരത്തെ കൈത്തണ്ടയ്‌ക്കേറ്റ പരിക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായിട്ടില്ലെന്നും ഇതിനാലാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്നും താരം അറിയിച്ചു. ഈ മാസം 27നാണ് ഫ്രഞ്ച് ഓപ്പണിന് തുടക്കമാവുന്നത്. രണ്ട് ടൂര്‍ണ്ണമെന്റും അടുത്തടുത്ത് വന്നതിനാല്‍ വിശ്രമം ലഭിക്കില്ലെന്നും താരം വ്യക്തമാക്കി. വിക്ടോറിയാ അസരന്‍ങ്കയെ തോല്‍പ്പിച്ചാണ് ഒസാക്ക കഴിഞ്ഞ ആഴ്ച യു എസ് ഓപ്പണ്‍ ചാംപ്യനായത്. ലോക റാങ്കിങില്‍ ഒസാക്ക മൂന്നാം സ്ഥാനത്താണ്. പ്രതിഫലയിനത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരമാണ് നയോമി ഒസാക്ക.

Tags:    

Similar News