ഫ്രഞ്ച് പ്രസിഡന്റ് മാനസിക പരിശോധന നടത്തണം: ഉര്‍ദുഗാന്‍

' മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെ കുറിച്ച് എന്താണ് പറയാനാവുക ? ഒന്നാമതായി മാനസിക നില പരിശോധിക്കുക എന്നല്ലാതെ' ,

Update: 2020-10-24 13:24 GMT

ഇസ്താംബുള്‍: ഇസ്‌ലാം വിരുദ്ധത പറയുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാനസിക പരിശോധന നടത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നിര്‍ദേശം. ' മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെ കുറിച്ച് എന്താണ് പറയാനാവുക ? ഒന്നാമതായി മാനസിക നില പരിശോധിക്കുക എന്നല്ലാതെ' , ഉര്‍ദുഗാന്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടും 'പ്രതിസന്ധിയിലായ' ഒരു മതമാണ് ഇസ്ലാം എന്ന് ഈ മാസം ആദ്യത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. പള്ളികള്‍ക്കും മതപഠന കേന്ദ്രങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളും അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News