ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരേ ചീമുട്ടയേറ് (വീഡിയോ)
പ്രസിഡന്റിന്റെ തോളില്‍ തട്ടി തെറിച്ച മുട്ട താഴെ വീണാണ് പൊട്ടിയത്.
പാരിസ്: തെക്കുകിഴക്കന്‍ ഫ്രഞ്ച് നഗരമായ ലിയോണില്‍ ഒരു റെസ്‌റ്റോറന്റും ഹോട്ടല്‍ വ്യാപാര മേളയും സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു നേരെ ചീമുട്ടയേറ്. പ്രസിഡന്റിന്റെ തോളില്‍ തട്ടി തെറിച്ച മുട്ട താഴെ വീണാണ് പൊട്ടിയത്.മുട്ടയെറഞ്ഞ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീഴ്‌പ്പെടുത്തി സംഭവസ്ഥലത്ത് നിന്നും മാറ്റി. ഇയാളോട് താന്‍ പിന്നീട് സംസാരിക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.
അയാള്‍ക്ക് തന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അവന്‍ വരട്ടെയെന്ന് മേളയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുടെ ചീമുട്ടയേറ് ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ക്ക് പുതുമയുള്ള സംഭവമല്ല. മാക്രോണിന് നേരെ നേരത്തേയും ഇത്തരത്തിലുള്ള ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
2017ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനിടെ പാരീസിലെ ദേശീയ കാര്‍ഷിക മേള സന്ദര്‍ശിക്കുന്നതിനിടെ ചീമുട്ടയേറ് ഏറ്റിരുന്നു. അന്ന് അദ്ദേഹത്തിന്റെ തലയ്ക്കാണ് ഏറ് കൊണ്ടത്.
അടുത്തിടെ, ജൂണില്‍ തെക്കന്‍ നഗരമായ വലന്‍സില്‍ അനുയായികള്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെ ഒരാള്‍ ഇദ്ദേഹത്തെ മുഖത്തടിച്ചിരുന്നു.
Either @EmmanuelMacron is protected by an invisible shield or someone just threw a boiled egg. pic.twitter.com/JTf5fZsAMf
— 🆃🅷🅴 🅼🅰🆁🅺🅴🆃 🅳🅾🅶 ™️ (@TheMarketDog) September 27, 2021