22 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല; കടുത്ത തീരുമാനവുമായി ഫിയോക്

Update: 2024-02-17 06:06 GMT

കൊച്ചി: വ്യാഴാഴ്ച മുതല്‍ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കിയത്. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ധാരണ ലംഘിച്ച് നിര്‍മാതാക്കള്‍ ഒടിടിക്ക് നല്‍കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് റിലീസ് നിര്‍ത്തിവയ്ക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 42 ദിവസത്തിനു ശേഷമേ ചിത്രങ്ങള്‍ ഒടിടിയില്‍ നല്‍കുകയുള്ളു എന്ന ധാരണ പലരും തെറ്റിച്ചു. റിലീസ് സമയത്തെ നിര്‍മാതാക്കളുടെ തിയേറ്റര്‍ വിഹിതം 60 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണം. ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കില്‍ പുതിയ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചു. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളെ ഒതുക്കി മള്‍ട്ടിപ്ലക്‌സുകളെ നിര്‍മാതാക്കള്‍ സഹായിക്കുന്നുവെന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവില്‍ തിയേറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. അതേസമയം, റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിട്ടില്ല എന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

Tags:    

Similar News